കാലം
കാലമിതെന്തൊരു ശകടം ! ഒറ്റപ്പൽച്ചക്രത്തിന്നെന്തേ ഇന്നലത്തെക്കാളും മൂർച്ച. അള്ളിപ്പിടിച്ചിരിയ്ക്കയാണ് നാളുകളെമ്പാടുമൊടുങ്ങുമ്പോൾ ആദ്യവും അന്ത്യവുമൊരു ബിന്ദുവിൽ കൂട്ടിയിടിയ്ക്കും! കഥയിലെ ദാനശീലൻ ബലിയെപ്പോലെ തല കാട്ടികൊടുത്തത് വിനയായി, തെറ്റിപ്പോയ വരയിലൂടെ വളഞ്ഞ് വളഞ്ഞിതെങ്ങോട്ടാണ്? --സുഭാഷ് പൊതാശ്ശേരി--