നിളയുടെ ബലി കൂടി...
ഒളിപ്പിയ്ക്കാം മാനസനിലങ്ങളിൽ
നീയെന്ന സത്യത്തെ,
ഒരു ശീമക്കമ്പളത്തിൻ മൃദു-
സ്പർശമേറ്റു കിടക്കുമ്പോഴും,
തണുനെറ്റി കണ്ണീർച്ചൂടു പുരട്ടി
മുത്തങ്ങളേറ്റു വാങ്ങുമ്പോഴും,
നീറിപ്പുകഞ്ഞീടുമാ കനൽച്ചൂളയിൽ
ഞാനും നിൻ്റെ മോഹങ്ങളും.
തൂവെള്ള ചിറകിലേറി
ആകാശം പുണരുമ്പോഴും,
ഒരിറ്റു ബാഷ്പത്തിൻ ഭാരം
താഴോട്ട് വിളിയ്ക്കുന്നു വീണ്ടും
പെയ്തീതീടും അന്നുഷസ്സിൽ
നെഞ്ചേറ്റി വച്ച നീർദലങ്ങളുമായി
ഉരിയാടാതെ...
ഒന്നും തിരികെ വാങ്ങാനാവാതെ
ഞാനും അലിഞ്ഞ്...
നാമ്പുണങ്ങിയ ചെമ്മൺ വീഥിയിൽ
നാൾ കഴിഞ്ഞു നീയുമെന്നോടൊപ്പം.
--സുഭാഷ് പൊതാശ്ശേരി--

Comments
Post a Comment