ശെരിയാക്കപ്പെട്ട ശരി

ശെരി ആണോ ശരി
അല്ലെങ്കിൽ,
ശരി ആണോ ശെരി! 
ശരിയറിയാനായി
ശരികളും ശെരികളും
തുലാസ്സേറ്റിയപ്പോൾ
ശെരികളുടെ തട്ട്
നിലം തൊട്ടു.
അങ്ങനെയെങ്കിൽ
ശരിയല്ലേ തെറ്റിയത്,
അതെങ്ങനെ ശെരിയാക്കും?
എങ്കിൽ ശെരി, നമുക്കൊരുമിച്ച്
ശരികൾക്കു വേണ്ടിയൊരു
കുഴികുത്തി വയ്ക്കാം.


--സുഭാഷ് പൊതാശ്ശേരി--

Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന

തമസ്സിൽ നിന്നും...