പാതിയ്ക്കപ്പുറം
പാതി കുറിച്ചിട്ട വരികൾ
ഉമ്മറത്തു വന്ന്
കൊഞ്ഞനം കുത്തുന്നു,
ഇറങ്ങി കൂടെ വരാൻ
യാചിച്ചു പരിഹസിക്കുന്നു
വേലിപ്പുറത്തെ
പൂചൂടാതെ നിന്ന ചെമ്പരത്തി-
ത്തയ്യിന്നുമേളിലൂടെ
തലനീട്ടി വിളിക്കുന്നു,
തെല്ലുനേരം ചെവിയോർക്കുന്നു,
കാലനക്കമില്ലെന്നറിയുന്നു.
കാത്തു നിന്ന് മുഷിഞ്ഞ
ശേഷിച്ച കവിതയും
പിന്തിരിഞ്ഞു നടന്നു.
നടന്ന് നടന്ന്
നടവഴിക്കറ്റത്തെമ്പാടും
നിഴലുകൾക്കൊപ്പം
അലിഞ്ഞലിഞ്ഞില്ലാതെയായി.
--സുഭാഷ് പൊതാശ്ശേരി--
Nallezhuth..
ReplyDelete