ബത്ലഹേമിൽ....
ഇടയന്മാർ നോക്കി നിൽക്കെ
പുൽക്കൂടിന്റെ നെറുകയിൽ,
പൈൻ മരങ്ങൾക്കിടയിലെ
എല്ലു നുറുങ്ങുന്ന മരവിപ്പിലും
ഒരു താരകം പ്രത്യക്ഷപ്പെട്ടു.
ആ താരകം
ഇങ്ങു താഴേ മണ്ണിലേക്കിറങ്ങി വന്ന്
കുറിയ മനുഷ്യരുടെ ചുണ്ടുകളിൽ
പുഞ്ചിരിയായി പടരുകയും,
കണ്ണുകളിൽ കാരുണ്യമായി
പരിണമിയ്ക്കയും,
നെഞ്ചറകളിൽ സ്നേഹക്കടലായ്
ആർത്തിരമ്പുകയും ചെയ്തു.
--സുഭാഷ് പൊതാശ്ശേരി--

Comments
Post a Comment