പ് രാന്തിൻ്റെ കണ്ണികൾ
പ് രാന്തിൻ്റെ കണ്ണികൾ
മനോകുസുമങ്ങളിൽ
ഒരു വണ്ടിന്റെ മൂളക്കം..
വിഭ്രാന്തിയത്രേ ..
ഭ്രാന്തെന്ന വാക്കിൻ
കാരിരുമ്പ് കണ്ണികളാൽ
വരിഞ്ഞുമുറുക്കുന്നതിന്റെ
തൊട്ടുമുമ്പെങ്കിലുമവർ
മിഴിയാഴങ്ങളിലേക്കൊന്ന്
ഇറങ്ങി നോക്കിയിരുന്നെങ്കിൽ...
ഹൃദയച്ചുവപ്പിലും ചുടുകണ്ണീരിലും
തെല്ലൊന്ന് കാൽ നനച്ചിരുന്നെങ്കിൽ...
--സുഭാഷ് പൊതാശ്ശേരി--

Comments
Post a Comment