Posts

Showing posts from December, 2019

ആളിപ്പടരുവാൻ..

പ്രഹരമേൽക്കാൻ കരുത്തില്ലാത്തവൻ  യോദ്ധാവല്ല. പരമപ്രധാനമായ ലക്ഷ്യം  കരുത്താർജ്ജിക്കലാണ് . ഏൽക്കുന്ന പ്രഹരങ്ങളുടെ ആവർത്തനവും കാഠിന്യവുമാണ്  കരുത്താർജ്ജിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രഹരങ്ങൾ തുടരട്ടെ, കരുത്താർജ്ജിക്കലിൻ്റെതാണ്  നാൾവഴികൾ. --സുഭാഷ് പൊതാശ്ശേരി--

ചവിട്ടുപടികൾ..

Image
പിന്നിട്ട ചോര നനവുള്ള ചവിട്ടുപടികളാണ്  പ്രചോദനം.. ആഘോഷിക്കാൻ ഊർജ്ജം പകരുന്ന വീഴ്ച്ചകളും.. --സുഭാഷ് പൊതാശ്ശേരി--

ശൂന്യത....

ഒടുക്കമെഴുതാൻ വെച്ചതിന്നെല്ലാം തുടക്കം നിറയുന്ന ശൂന്യത, മാറ്റത്തിന്റെ പൽചക്രത്തിന്നിടയിലെ സമയദൈർഘ്യമാവുന്ന ശൂന്യത, വിത്തു വിതക്കാൻ പാകത്തിനാരോ ഉഴുതുമറിച്ചെറിയുന്ന  ശൂന്യത... --സുഭാഷ് പൊതാശ്ശേരി--

ബത്ലഹേമിൽ....

Image
ഇടയന്മാർ നോക്കി നിൽക്കെ  പുൽക്കൂടിന്റെ നെറുകയിൽ,  പൈൻ മരങ്ങൾക്കിടയിലെ  എല്ലു നുറുങ്ങുന്ന മരവിപ്പിലും  ഒരു താരകം പ്രത്യക്ഷപ്പെട്ടു.  ആ താരകം  ഇങ്ങു താഴേ മണ്ണിലേക്കിറങ്ങി വന്ന്   കുറിയ മനുഷ്യരുടെ ചുണ്ടുകളിൽ  പുഞ്ചിരിയായി പടരുകയും, കണ്ണുകളിൽ കാരുണ്യമായി  പരിണമിയ്ക്കയും,  നെഞ്ചറകളിൽ സ്നേഹക്കടലായ്  ആർത്തിരമ്പുകയും ചെയ്തു. --സുഭാഷ് പൊതാശ്ശേരി--

കടലാസ്സു വീമാനം

Image
വീണ്ടും വീണ്ടുമൊരു വീമാനം ചോരയിറ്റിയ പൂവാടികൾക്കു മുകളിൽ, കറുത്ത വനാന്തരങ്ങളിലൂടെ, നീരുവറ്റിയ നീർക്കെട്ടും  കടന്ന് കൂട്ടിത്തുന്നിയ നാലു ചുമരുകളുടെ ഓരം ചേർന്ന് പറക്കുമ്പോൾ.... --സുഭാഷ് പൊതാശ്ശേരി--

ഇസ്തിരിപ്പെട്ടി

Image
ജീവതേജസ്സറ്റ  ജന്മമോഹങ്ങളുടെ പട്ടട.. ഇത്തിരി കനലു പെറുക്കി ഇളംകയ്യിൽ കോരിക്കുടിച്ച് അകം നീറിനീറിപ്പുകഞ്ഞ് അഴലു വീണ ചുളിവുകൾ നിന്റെ കണ്ണുനീരു തളിച്ച് നിവർത്താൻ ശ്രമിച്ചപ്പോൾ ലഭിച്ച അംഗീകാരം... --സുഭാഷ് പൊതാശ്ശേരി--